Sheela Peter Mattampuram
ഹൃദയ വാൽവ് മാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞു താൻ വിശ്രമ കിടക്കയിൽ ആയിരിക്കുമ്പോൾ രചിച്ച പ്രത്യാശയുടെ ഗാനം.💜
🔹🔸 🔹 🔸 🔹🔸 🔹 🔸 🔹
🎵 *കർത്തനേശു വാനിൽ വന്നിടാറായ്*
*Karthaneeshu vaanil vannidaaraye*
*Lyrics: Sis. Sheela Peter, Mattampuram*
*Music: Bro. Johnson Manalithra*
*Singers: Bro. Denny Thomas & Sis. Susan Denny*
*Orchestration:. Bro Denny Thomas, Adimaly
*കർത്തനേശു വാനിൽ വന്നിടാറായ്*
*കാഹളത്തിൻ ശബ്ദം കേൾക്കാൻ കാലമായ്*
*പറന്നുയരും നാം വാനമേഘത്തിൽ*
*കാന്തനോട് കൂടെ നിത്യം വാഴുവാൻ*
*കുരിശിലെനിക്കായ് മരിച്ചിശനേ*
*കൊതി തീരുവോളം കണ്ടാരാധിച്ചിടാം*
*അവിടാശ്വസിച്ചിടാം ആനന്ദിച്ചിടാം*
*നാഥൻ മുഖം കണ്ട് നാം ആരാധിച്ചിടാം*
*മണ്മറഞ്ഞ ശുദ്ധർ എല്ലാം വന്നിടും*
*മണ്ണിലുള്ള ശുദ്ധരും ഒന്നായ് ചേർന്നിടും*
*ഞൊടിനേരം കൊണ്ടീ ദേഹം മാറിടും*
*ശുദ്ധർ എല്ലാം ഒന്നായ് പറന്നുയരും*
*കഷ്ടനഷ്ടമെല്ലാം നീങ്ങിപോയിടും*
*രോഗദുഃഖമെല്ലാം മാറിപോയിടും*
*കർത്തൻ കരത്താലെന്റെ കണ്ണീർ തുടക്കും*
*മാർവ്വോടണച്ച്ന്നെ ആശ്വാസിപ്പിക്കും*
*മണവാളനെ നാം എതിരെൽക്കുവാൻ*
*ഒരുങ്ങി നിൽക്ക നാം വിശുദ്ധരായി*
*നീതിയോടെ നടന്ന് നേരായ് ജീവിക്കാം*
*കർത്തനോട് കൂടെ നിത്യം വാഴുവാൻ*
🔸🔹🔸🔹🔸🔹🔸🔹 🔸 🔹
Ещё видео!