ദേവാധി ദേവസുതന്‍
ദയയും കൃപയും നിറഞ്ഞവന്
പാരിലിതുപോല്‍ വേറാരുമില്ല
കരുതുവാനായി കൈവിടാതെന്നും
പറവള്ക്കാഹാരം നല്‍കുവോനാം
മറന്നിടാതെന്നെയും പോറ്റിടുമേ
പുകയുന്ന തിരികളെ കെടുത്താത്തവന്‍
തകര്‍ന്നയെന്‍ ഹൃദയത്തെ ബലമാക്കുമേ
കുരുടരിന്‍ കണ്കളെ തുറന്നവനാം
മുടന്തരെ നടത്തിയ വല്ലഭനാം
വരുമവന്‍ പ്രതിഫലം തന്നിടുവാന്‍
ദുരിതങ്ങള്‍ തീര്‍ത്തെന്നെ ചേര്‍ത്തിടുവാന്‍
Ещё видео!