Lyrics..Jayakumar Thiruvankulam
Music.. Balakrishnan Madakkappillil
Singer..Sumesh Ayiroor
Orchestration..P D Saigal
Studio..Digistar Media Poonithura Maradu
#santhosh_eravankara
Edakka..Tripunithura Hari
Thabala..Shaji Poothotta
Flute..Vinod Chandran
#devotionalsongs #guruvayoortemple #guruvayoorappan_devotional_songs
ഗുരുവായൂർ കണ്ണന്റെ മയിൽപ്പീലിക്കണ്ണിലെ
ഒരു വർണ്ണമാകുവാൻ മോഹിച്ചു ഞാൻ
ഒരു നേരം പിരിയാതെ അവിടുത്തെ അധരത്തിൽ
ചെറു ഓടക്കുഴലാകാൻ മോഹിച്ചു ഞാൻ
അതിലൂറും സ്വരമാകാൻ ദാഹിച്ചു ഞാൻ
പതിവായി വന്നിട്ടും പലനേരം തൊഴുതിട്ടും
അവിടുത്തെ ചിരി മാത്രം കണ്ടില്ല ഞാൻ
അകമലർ ഉരുകുന്നു കരുണാമയാ,എൻ
ആയുസ്സ് നേദിച്ചു ധ്യാനിച്ചിടാം,എന്നും
അവിടുത്തെ ചിരി മാത്രം ആശിച്ചു ഞാൻ
വരിയേറെ നിന്നിടാം വഴിയേറെ താണ്ടിടാം
അവിടുത്തെ മുഖമൊന്ന് കണ്ടാൽ മതി
അറിവീലയെങ്കിലും നിന്നെ കുറിക്കുവാൻ
വിരലിനു ത്രാണി നീ തന്നാൽ മതി
കാർവർണ്ണാ നീ മാത്രം എന്നിൽ മതി.
Ещё видео!