#edappally
#eranakulam
#ganapathi
#palace
#kochi
#king
#kochihistory
#edappally
#namboothiri
#aluva
#palace
ഇടപ്പള്ളി / ഇടക്കെപ്പള്ളി
ലഘു ചരിത്രം
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കോക സന്ദേശത്തിൽ ഇലങ്ങള്ളൂർ സ്വരൂപം എന്ന് വിശേഷിപ്പിക്കപ്പെട്ട നാട്ടുരാജ്യമാണ് ഇടപ്പള്ളി. ഇടപള്ളിയിലെ നാട്ടുരാജാവിനെ നമ്പ്യാതിരി എന്നും തെന്തളി തമ്പുരാൻ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. കേരളത്തിൽ നമ്പൂതിരി സമുദായം ഭരണം നടത്തിയിരുന്ന നാട്ടുരാജ്യം എന്ന പ്രത്യകതയും ഉണ്ട്. കേരളത്തിലെ അറിയപ്പെടുന്ന ഗണപതി ക്ഷേത്രമായ പാലസ് ഗണപതി ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത് ഇടപള്ളിയിലാണ്.മറ്റു രാജ ഗൃഹങ്ങൾക്ക് കോവിലകം എന്നും കൊട്ടാരം എന്നും പേരുള്ളപ്പോൾ ഇടപ്പള്ളിയിലേത് മഠം എന്നാണ് അറിയപ്പെട്ടത്. രാജാവ് ബ്രാഹ്മണനായതാണ് കാരണം.
AD 593 ലാണ് ഇടപ്പള്ളിയിൽ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചത്. അതിന്റെ മൂലസ്ഥാനമായ ചെറിയ പള്ളി ഇന്നും അവശേഷിക്കുന്നു. പഴമയുടെ സ്തംഭമായ കൽക്കുരിശ് നിൽക്കുന്നത് തന്നെ ചരിത്രമാണ്. ഇവിടുത്തെ മുസ്ലിം ദേവാലയത്തിനും ചരിത്രം വേറെയുണ്ട്. ഇടപ്പള്ളി രാജാവാണ് പള്ളി നിർമ്മിക്കുവാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത്. സാമൂതിരി അയച്ചു കൊടുത്ത എട്ടു മുസ്ലീം കുടുംബങ്ങളുടെ പിന്മുറക്കാർ എട്ടുവീടന്മാർ എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്.
ഇടപ്പള്ളി രാജാവിനെ ഇളംകോൽ എന്നും ഇടപ്പള്ളിയെ റിപ്പോളിൻ എന്നുമാണ് യൂറോപ്യൻ രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്..
ഇടപ്പള്ളിക്ക് ആ പേരുണ്ടായത് ഇടക്കെപ്പള്ളി എന്ന പേരിൽ നിന്നാണ്
ഇടപ്പള്ളിക്ക് കിഴക്കുള്ള തൃക്കാക്കര വൈദിക ബ്രാഹ്മണർക്ക് അധീനമായപ്പോൾ തങ്ങളുടെ നിലനിൽപ്പ് നഷ്ട്ടപ്പെട്ട ബുദ്ധമത വിശ്വാസികൾ അധികവും ബ്രാഹ്മണർക്ക് കീഴടങ്ങി. മറ്റുള്ളവർ അന്ന് കടപ്പുറം മാത്രമായിരുന്ന ഇടപ്പള്ളിയിലേക്ക് പുറന്തള്ളപ്പെട്ടു. തങ്ങളുടെ മത വിശ്വാസത്തിന്റെ അസ്തിത്തം നഷ്ട്ടപ്പെട്ടിട്ടില്ലാത്ത അവർ അവിടെ ഒരു ചെറിയ പള്ളി സ്ഥാപിച്ചു. തൃക്കാക്കരയിലെ മൂലസ്ഥാനത്തെ വലിയ പള്ളി നഷ്ടപ്പെട്ടവർ ഉണ്ടാക്കിയ പുതിയ പള്ളിയെ ഇടക്കാലത്തെ പള്ളി അഥവാ ഇടക്കെപ്പള്ളി എന്ന പേരിൽ അറിയപ്പെട്ടു... ഇതാണ് പിന്നീട് ഇടപ്പള്ളി എന്ന സ്ഥലനാമത്തിലൂടെ അറിയപ്പെടുന്നത്.
ജന്മി സമ്പ്രദായം കേരളത്തിൽ
കൊച്ചി രാജ്യ ചരിത്രം
കേരളോല്പത്തി
കേരത്തിലെ സ്ഥല ചരിത്രങ്ങൾ
#Edappalli Church
#Edappally Palli
#Ettuveedan
#Edappalli PalaceGanapathiTemple
#ThrikkakkaraTemple
#changampuzha
#Edappalli Raghavan Pillai
#Kochi Metro
#Edappalli Mosque
#Edappalli Thampuran
#LuLu mall
#Edappally Kingdom
Edappalli Rajavu
Edappalli Nambyaathiri
Edappalli Mutt
Ещё видео!