Song : Madana Panchami...
Movie : Punarjanmam [ 1972 ]
Lyrics : Vayalar Ramavarma
Music : G.Devarajan
Singer : P. Madhuri
മദന പഞ്ചമി മധുര പഞ്ചമി ഇന്നു
മണിയിലഞ്ഞിപൂക്കളിൽ മദജലം നിറയും
മിഥുനപഞ്ചമി [ മദന ]
മാനത്തെ അപ്സര സ്ത്രീകൾക്കിന്നു
മദിരോത്സവം [ മാനത്തെ ]
അവരുടെ പൂഞ്ചൊടിയിൽ മന്ദഹാസം
ആലിലക്കുമ്പിളിൽ സോമരസം
പ്രാണനാഥൻ നൽകിയ പരമാനന്ദത്തിൻ പാരവശ്യം
ദാഹം ദാഹം ആകെ തളരുന്ന പ്രേമദാഹം [ മദന ]
മണ്ണിലെ സൌന്ദര്യവതികൾക്കിന്നു മദനോത്സവം
അവരുടെ പൂവുടലിൽ പുരുഷഗന്ധം
അഞ്ജനകൺകളിൽ സ്വപ്നസുഖം
പ്രേമലോലൻ ചാർത്തിയ പരിരംഭണത്തിൽ
പ്രാണഹർഷം [ മദന ]
Ещё видео!