മാർ ഗീവർഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന
കർത്താവേ ...ലോകമെങ്ങുമുള്ള പള്ളികളിലും ദയറാകളിലും ആദരണീയനീയനായിരിക്കുന്ന പരിശുദ്ധനായ മാർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മയെ ഞങ്ങൾ ആഘോഷിക്കുന്നു.വിശുദ്ധ സഹദാ അങ്ങയുടെ ആത്മീയ തോട്ടത്തിൽ നല്ല കർഷകനായിതീർന്ന് തന്റെ താലന്തിനെ ശരിയായി വ്യാപാരം ചെയ്തു.അതിനാൽ വിശുദ്ധ ന്റെ പവിത്ര സ്മരണയും പെരുന്നാളും പ്രസിദ്ധമായിരിക്കുന്നു..
തന്നിൽ സങ്കേതം പ്രാപിക്കുന്ന രോഗികൾക്കും വൈഷ്യമ്യത്തിലിരിക്കുന്നവർക്കും ആശ്വാസതുറമുഖമായിരിക്കുന്ന..ആപത്തിൽപെട്ടിരിക്കുന്നവരെ കാത്തുസൂക്ഷിക്കുന്ന..ഞെരുങ്ങിയിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന..അടിമകളെ വിടുവിക്കുന്ന ..അഗതികളെ സന്തുഷ്ടരാക്കുന്ന...കടലിൽ യാത്ര ചെയ്യുന്നവർക്ക് നാവികനായിരിക്കുന്ന മാർ ഗീവർഗ്ഗീസേ.....ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ....!!
ശ്രേഷ്ടനായ മാർ ഗീവർഗ്ഗീസ് സഹദാ നിനക്കു സമാധാനം..സ്വർഗ്ഗീയ ഫലം നൽകുന്ന കതിരായ മാർ ഗീവർഗ്ഗീസേ നിനക്കു സമാധാനം.പരിമള ധൂപമായ മാർ ഗീവർഗ്ഗീസേ നിനക്കു സമാധാനം.ദൈവീക മൂറോന്റെ മുദ്രയായ മാർ ഗീവർഗ്ഗീസേ സമാധാനം.ഞങ്ങളുടെ ആത്മാക്കളിൽ നിന്നും തെറ്റിനെ നീക്കിയ ശോഭിത കതിരേ നിനക്കു സമാധാനം..വിഗ്രഹാരാധനയാകുന്ന അന്ധകാരം ഉന്മൂലനം ചെയ്ത മാർ ഗീവർഗ്ഗീസേ നിനക്കു സമാധാനം.ആകൽകറുസായുടെ മുള്ളിന്റെ മൂർച്ചയെ കെടുത്തിയ മാർ ഗീവർഗ്ഗീസേ ..നിനക്കു സമാധാനം.വിധവയുടെ മകനു സൗഖ്യം നൽകുകയും അവനെ തന്റെ ശുശ്രൂഷക്കാരനാക്കുകയും ചെയ്ത പരിശുദ്ധനെ നിനക്കു സമാധാനം...മുബേ തന്നെ ഉണങ്ങി കൊണ്ടിരുന്ന ഉണക്കമരത്തിൽനിന്നും വൃക്ഷങ്ങളെ മുളപ്പിച്ച മാർ ഗീവർഗ്ഗീസേ നിനക്കു സമാധാനം...പഴുത്ത ഇരുംബു ചക്രത്തിന്മീതേ നടന്ന മാർ ഗീവർഗ്ഗീസേ സമാധാനം... അലക്സന്ത്രിയാ രാക്ഞ്ജിയെ സത്യ വിശ്വാസത്തിൽ ബന്ധിച്ച മാർ ഗീവർഗ്ഗീസേ ...നിനക്ക് സമാധാനം....വിശ്വാസികളുടെ നല്ല നാമമേ സമാധാനം...എല്ലാ രക്തസാക്ഷികൾക്കും യോഗ്യമായ മാത്യകയായിതീർന്ന മാർ ഗീവർഗ്ഗീസേ നിനക്ക് സമാധാനം...!!
ദൈവമായ കർത്താവേ....ഗീവർഗ്ഗീസിനു അവന്റെ പോരാട്ട ദിവസത്തിൽ ഓർമ്മയും കുർബാനയും കഴിക്കുന്നവന്റെ പോരാട്ട ഭവനത്തിൽ യാതൊരു ഉപദ്രവും ഉണ്ടാകരുതേ....അവനു കുരുടനും..കൊഞ്ഞയുള്ളവനും..തളർന്നവനും..ചെകിടനും ജനിക്കരുതേ....സാത്താനാൽ അവൻ ഉപദ്രവിക്കപ്പെടരു തേ...നീ അനുഗ്രഹമുള്ള ദൈവമാകകൊണ്ട് അവന്റെ പാപങ്ങളെ നീ ഓർക്കയുമരുതേ...കർത്താവേ നിന്റെ തിരുനാമം നിമിത്തം കരുണ ചെയ്യണമേ....!
ഞങ്ങളുടെ കർത്താ വേ......ഞങ്ങൾ നിന്നോടപേക്ഷിക്കുന്നു..പരിശുദ്ധ ഗീവർഗ്ഗീസിൻ മാദ്ധ്യസ്ഥതയിൽ അഭയം പ്രാപിക്കുംബോൾ എല്ലാ അനുഗ്രഹങ്ങളും നന്മകളും നിന്റെ ശ്രീഭണ്ടാരത്തിൽനിന്നും ഞങ്ങൾക്കു നൽകണമേ...അവന്റെ മദ്ധ്യസ്ഥപ്രാർത്ഥനകളാൽ ഞങ്ങൾക്ക് തുടരേ സമാധാനവും..സുഭിക്ഷതയും..ജീവിച്ചിരിക്കുന്നവർക്കും മരിച്ചു പോയവർക്കും കടങ്ങൾക്ക് മോചനവും പാപങ്ങൾക്ക് പരിഹാരവും സിദ്ധിക്കണമെ......ആമേൻ.
![](https://i.ytimg.com/vi/LWVVyrNhfVo/maxresdefault.jpg)