ഓ.. സൈനബാ..
അഴകുള്ള സൈനബാ..
ഇളമാൻ കിടാവു പോലെ
വന്നതെന്തിനാണ് നീ
ഓ.. സൈനബാ..
അലിവുള്ള സൈനബാ..
അറിയതെയെന്റെ ജീവനായതെന്തിനാണ് നീ
മാനല്ല ഞാൻ
ഇലമാനല്ല ഞാൻ.
ഇളം തൂവൽകൊണ്ടു
കൂടു തീർക്കുമല്ലിപ്പൈങ്കിളി
ഓ..സൈനബാ.. സൈനബാ..
സൈനബാ..
______bgm______
പെരുന്നാൾ നിലാവു
കൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാനരളിമാല കൊണ്ടു നിന്നേ
കെട്ടിയിട്ടാലോ..?
പെരുന്നാൾ നിലാവു കൊണ്ടുരുമാൽ
തീർത്ത കൈകളാൽ
ഞാനരളിമാല നിനക്കുവേണ്ടി
കോർത്തെടുത്താല്ലോ..
ഇനി തരകങ്ങളെ..
തിരുസാക്ഷിയാക്കി ഞാൻ..
നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ..
ഓ.. സൈനബാ..
അഴകുള്ള സൈനബാ..
ഇലമാൻ കിടാവു പോലെ
വന്നതെന്തിനാണ് നീ...
______bgm______
അനുരാഗജാലകം തുറന്നു
വന്നതാണു ഞാൻ
മഴമുകിലുകൾക്കു മേലെ വന്ന
മാരിവില്ലു നീ
അനുരാഗജാലകം
തുറന്നു വന്ന സൈനബാ..
കരിമുകിലുകൾക്കു മേലെ വന്ന
വന്ന മാരിവില്ല് നീ..
അതിലിന്നലിഞ്ഞു പോയ്..
പുളകം വിരിഞ്ഞു പോയ്..
നൂറുനന്മ പൂവണിഞ്ഞ
പ്രണയസാന്ധ്യയായ്..
ഓ.. സൈനബാ..
അഴകുള്ള സൈനബാ..
ഇളമാൻ കിടാവു പോലെ
വന്നതെന്തിനാണ് നീ..?
മാനല്ല ഞാൻ..
ഇളമാനല്ല ഞാൻ..
ഇളംതൂവൽ കൊണ്ടു
കൂടുത്തീർക്കുമല്ലി പൈങ്കിളി...
ഓ.. സൈനബാ..
സൈനബാ..
സൈനബാ.. (ഫിനിഷിങ്)
malayalam lyrics
![](https://i.ytimg.com/vi/Oq52_kb9Sxk/maxresdefault.jpg)