സമപ്രായക്കാര്‍ കാമ്പസില്‍ കറങ്ങിനടക്കുമ്പോള്‍ പഠനത്തിനൊപ്പം കാക്കിയിട്ട് ബസിന്റെ വളയം പിടിച്ച് കറങ്ങാനാണ് രൂപയ്ക്കിഷ്ടം. ചവറ ഇളമ്പള്ളൂര്‍ റൂട്ടിലെ അഞ്ജൂസ് ബസിന്റെ ഡ്രൈവറാണ് ഈ ഇരുപത്തഞ്ചുകാരി.കൊല്ലം കേരളപുരം തെക്കേവിള വീട്ടില്‍ സി.ബി.ഐ ഉദ്യോഗസ്ഥന് പ്രദീപിന്റെയും സുമയുടെയും മൂത്ത മകളായ രൂപയ്ക്ക് ചെറുപ്പം മുതലേ ഡ്രൈവിംഗിനോടായിരുന്നു കമ്പം. കൊല്ലം എച്ച്.ആര്.ഡി സെന്ററില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയ്ക്ക് പഠിക്കുന്ന രൂപ ഒഴിവ് സമയങ്ങളിലാണ് ഡ്രൈവിംഗ് സീറ്റിലെത്തുക.
#driving #BusDriver #kollam
Ещё видео!