Song : Amme Neeyoru..
Movie : Mizhikal Sakshi [ 2008 ]
Director : Ashok R Nath
Lyrics : ONV Kurup
Music : V Dakshinamoorthy
Singer : KJ Yesudas
അമ്മേ നീയൊരു ദേവാലയം
നന്മകള് പൂവിട്ടു പൂജിക്കും ആലയം ദേവാലയം
അമ്മേ നീയൊരു ദേവാലയം
നന്മകള് പൂവിട്ടു പൂജിക്കും ആലയം ദേവാലയം
കാരഗൃഹത്തില്‍ പിറന്ന കാര്‍വര്‍ണ്ണനും
കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണിക്കും [ 2 ]
വന്‍ മരുഭൂവിലെ ധര്‍മ പ്രവാചകനും ജന്മം നല്കിയ സുകൃതി നീ [ 2 ]
അമ്മേ നീയൊരു ദേവാലയം
കുന്തിയും നീയേ ഗാന്ധാരിയും നീയേ
നൊന്തു പെറ്റവരുടെ ദു:ഖം നീ [ കുന്തിയും ]
അങ്കത്തില്‍ ജയിച്ചവരും അന്ത്യം വരിച്ചവരും
അമ്മക്കൊരുപോലൊരു പോലെ [ അങ്കത്തില്‍ ]
രക്തസാക്ഷിയായ് തീര്ന്നൊരുണ്ണിക്കൊരു പിടി
വറ്റുമായ് നീയിന്നും കാത്തിരിപ്പൂ [ രക്തസാക്ഷി ]
നെഞ്ചിലെ നൊമ്പര ജ്വാലകളായ് സ്നേഹ ബന്ധുരേ
നീ നിന്നെരിയുന്നു [ നെഞ്ചിലെ ]
അമ്മേ നീയൊരു ദേവാലയം
നന്മകള് പൂവിട്ടു പൂജിക്കും ആലയം ദേവാലയം
ദേവാലയം അമ്മേ..
![](https://i.ytimg.com/vi/atRqElz5W1A/maxresdefault.jpg)