എല്ല് കറിയും കപ്പയും
ചേരുവകൾ (എല്ലുകറി)
ബീഫ് എല്ല് : 1 kg
മഞ്ഞൾപൊടി : ½ടീസ്പൂൺ
ഉപ്പ് : ½ടീസ്പൂൺ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
കടുക് : ½ടീസ്പൂൺ
സവാള : 3എണ്ണം
ഇഞ്ചിവെളുത്തുള്ളി : 2ടേബിൾ സ്പൂൺ
കറിവേപ്പില : 3 തണ്ട്
മുളകുപൊടി : 2½ ടേബിൾ സ്പൂൺ
മല്ലിപ്പൊടി : 1സ്പൂൺ
ഗരംമസാല : 1ടേബിൾ സ്പൂൺ
ചേരുവകൾ (കപ്പ )
കപ്പ : 2kg
തേങ്ങ ചിരകിയത് : 1½ മുറി
പച്ചമുളക്
ജീരകം
കറിവേപ്പില
പാകം ചെയ്യുന്ന വിധം
എല്ല് കറി
ഒരു കുക്കറിൽ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന എല്ല് ഇട്ടുകൊടുത്ത് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ഉപ്പും ചേർത്ത് എട്ടു വിസിൽ ഇട്ട് വേവിച്ചെടുക്കണം.എല്ല് വെന്ത് കഴിയുമ്പോൾ മാറ്റിവെക്കാം.ഒരു പാത്രം എടുത്ത് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കാം. കടുക് പൊട്ടി കഴിയുമ്പോൾസവാള മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുത്ത് ഒന്നിളക്കം.സവാള വഴണ്ട് വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി രണ്ട് സ്പൂൺ ഇട്ടു കൊടുക്കാം.രണ്ടുതണ്ട് കറിവേപ്പില ഇട്ട് ഇളക്കി രണ്ടര സ്പൂൺ മുളകുപൊടി ഒരു സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ഇളക്കിപൊടികളുടെ പച്ചമണം മാറുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന എല്ല് ഇട്ടുകൊടുക്കാം.അരക്കപ്പ് വെള്ളവും ചേർത്ത് ഗരം മസാല ഒരു ടേബിൾ സ്പൂൺ കൂടി ചേർത്ത് തിളപ്പിക്ക.തിളച്ചു പറ്റി വരുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ഒന്നുകൂടി തിളപ്പിച്ച് മാറ്റിവയ്ക്കാം.
കപ്പ വേവിക്കുന്നത്
രണ്ട് കിലോ കപ്പ മുറിച്ച കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ചെടുക്കാം.വേവിച്ചു വെച്ചിരിക്കുന്ന കപ്പയിലേക്ക് തേങ്ങ, വെളുത്തുള്ളി, പച്ചമുളക്, ജീരകം, മഞ്ഞൾപൊഡിയും ചേർത്ത്ചതച്ച് എടുത്ത് കപ്പയിൽ ചേർത്ത് ഉടച്ചെടുക്കാം.
![](https://i.ytimg.com/vi/c0usbJVjcdA/maxresdefault.jpg)