കിഡ്നി മാറ്റിവയ്ക്കുന്നതിനായി സാധാരണഗതിയില്‍ വാരിയെല്ലിന് താഴെനിന്നും വയറിന് കുറുകെ നീളുന്ന ഏകദേശം 25 സെന്റിമീറ്റര്‍ നീളത്തിലുള്ള വലിയ മുറിവാണ് ശരീരത്തില്‍ ഉണ്ടാക്കുക. മണിക്കൂറുകള്‍ നീളുന്ന വലിയ ശസ്ത്രക്രിയയാണത്. എന്നാല്‍ റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ വയറിലുണ്ടാക്കുന്ന വളരെ ചെറിയ സുഷിരങ്ങളിലൂടെ ശസ്ത്രക്രിയ സാദ്ധ്യമാണ് . രോഗിക്ക് വളരെ ചെറിയ വേദനയേ ഉണ്ടാകൂ, രക്തനഷ്ടവും കുറവായിരിക്കും. കൂടാതെ ചെറുതും അധികം ശ്രദ്ധിക്കപ്പെടാത്തതുമായ പാടുകളേ അവശേഷിക്കൂ. അധികദിവസം ആശുപത്രിയില്‍ കഴിയാതെതന്നെ പെട്ടെന്ന് സുഖമാകും എന്നതും റോബോട്ടിക് ശസ്ത്രക്രിയയുടെ മേന്മയാണ്. സംസാരിക്കുന്നു Dr. Kishore T.A, Urologist and Robotic Surgeon, Aster Medcity, kochi
ആരോഗ്യപരമായ വിഷയങ്ങൾ മാത്രം ഉൾപ്പെടുന്ന ഒരു ചാനൽ..
പ്രമുഖ ഡോക്ടർമാരുമായുള്ള
അഭിമുഖങ്ങളും, രോഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ചുള്ള ഡോക്ടർമാരുടെ നിർദ്ദേശങ്ങളും ഈ ചാനലിൽ ഉൾപെടുത്തുന്നു.
ഈ വീഡിയോയെ കുറിച്ചോ.. മറ്റേതെങ്കിലും ആരോഗ്യപരമായ കാര്യങ്ങളെകുറിച്ചോ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ.. +91 97449 58122
കമന്റിലൂടെയും ഞങ്ങളുമായി ബന്ധപ്പെടാം
![](https://i.ytimg.com/vi/ccDhWZWKdAE/maxresdefault.jpg)