നിൻ തിരു സന്നിധിയിൽ
ഞാനിന്നു കുമ്പിടുന്നു (2)
എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രം
ഞാനിന്നു കുമ്പിടുന്നു (2)
യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രം
ഉന്നതങ്ങളിൽ സ്തുതി
സൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ
ഉന്നതനാം യേശുവേ (2)
വൻ പാപ ഭാരമെല്ലാം നിൻ
കൃപയാൽ നിക്കീയല്ലോ (2)
നിന്ദിതനാമെന്റെ ശാപങ്ങൾ നീ
നീക്കി നിൻ മകനാക്കിയല്ലോ (2)
വൻ തുമ്പ നേരത്തിലും
എന്നെ പിരിയുകില്ല
എന്നെ നടത്തുന്നോൻ എന്നെന്നും കൂടുള്ളോൻ
നിൻ സ്നേഹം അഗാതമേ
ലോകത്തിൻ ഇമ്പം ദുഃഖം
ക്രൂശിൽ ചുമന്നൊഴിച്ചു
നിൻ നാമം എന്നെന്നും വാഴ്ത്തി വണങ്ങിടും
യേശുവിൻ പാദത്തിങ്കൽ
![](https://i.ytimg.com/vi/ciSt4vQX468/maxresdefault.jpg)