Movie Ivanente Priyaputhran (1977)
Movie Director Hariharan
Lyrics Mankombu Gopalakrishnan
Music KJ Joy
Singers P Susheela
രാജമല്ലിപ്പൂവിരിക്കും രാഗവല്ലി മണ്ഡപത്തില്‍
രാജഹംസപ്പെണ്ണൊരുത്തി താമസിക്കും ആശ്രമത്തില്‍
പുഷ്പമാസം നേരും പള്ളിമണിത്തേരില്
രാജരാജന് വന്നിറങ്ങീ....
ഇന്ദ്രനീലപ്പീലി നീര്‍ത്തി മെയ്യില്‍
ഇന്ദുമതി കുളിര് ചാര്‍ത്തി
ഇന്ദ്രചാപരാഗങ്ങളാല് പൊന്‍
കിനാവില് തേന്‍ ചുരത്തി
നൃത്തമിട്ടു നിന്നു മുത്തമിട്ടുനിന്നു
മുഗ്ദ്ധമോഹഭാവങ്ങള്
പഞ്ചലോഹമഞ്ചമൊരുക്കി അതില്‍
പാരിജാതപ്പൂതൂകി
പഞ്ചബാണദാഹങ്ങളാല് കരളുകള്‍ കൈമാറി
ഹംസഗാനമോടെ പുഷ്യരാഗമോടെ
സംഗമത്തിലവര് മയങ്ങി...
DISCLAIMER -These songs have been uploaded for hearing pleasure only and as an archive for good music. By this i don't wish to violate any copy rights owned by the respective owners of these songs. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my youtube channel....
Ещё видео!