വേനല്‍ക്കാലമായതോടെ പുല്ലുമേയാനായി ആല്‍പൈന്‍ പര്‍വതനിരകള്‍ക്ക് മുകളിലെത്തിയ ഒരുകൂട്ടം പശുക്കളെ ഹെലികോ്ര്രപറുകളുടെ സഹായത്തോടെ താഴ്വരയിലേക്കെത്തിച്ചു. പരുക്കു പറ്റിയ ഒരു ഡസനോളം പശുക്കളെയാണ് ഹെലികോ്ര്രപറില് ബന്ധിപ്പിച്ച് താഴ്വരയിലെത്തിച്ചത്. സ്വിറ്റ്സര്‍ലന്‍ഡില്‍ വേനല്‍ക്കാലമാകുമ്പോള്‍ നൂറുകണക്കിന് പശുക്കളാണ് സമുദ്രനിരപ്പില്‍ നിന്നും 6400 അടി ഉയരത്തിലുള്ള പുല്‍മേടുകളിലേയ്ക്ക് തീറ്റതേടി എത്തുന്നത്. ഇത്തവണ ആയിരത്തിനടുത്ത് പശുക്കളാണ് ഇത്തരത്തില്‍ മല കയറിയത്. താഴ്വരയില് വീണ്ടും പുല്ലുകള്‍ ലഭിക്കുന്ന സമയമാവുമ്പോഴേക്കും ഇവ മടങ്ങുകയാണ് പതിവ്. എന്നാല്‍ ഇവയില്‍ ചിലതിന് പരുക്കു പറ്റിയതിനെ തുടര്‍ന്ന് താഴ്വരയിലേക്ക് മടങ്ങാന്‍ പ്രയാസമുണ്ടെന്ന് കണ്ടെത്തിയതോടെ ഉടമസ്ഥര്‍ ഹെലികോ്ര്രപര്‍ സഹായം തേടുകയായിരുന്നു. പശുക്കളുടെ ശരീരം പൂര്‍ണമായും താങ്ങാനാവുന്ന വിധത്തില്‍ ബലമുള്ള കവചങ്ങളൊരുക്കി അത് കേബിള്‍ വഴി ഹെലികോ്ര്രപറില് ബന്ധിപ്പിച്ചാണ് അവയെ എടുത്തുയര്‍ത്തിയത്.
#swisscows #alpinepastures #helicopterride
![](https://i.ytimg.com/vi/eJAFBzZMx0U/maxresdefault.jpg)