ഗാനം നന്നായി മനസ്സിലാക്കിയതിന് ശേഷം മത്രം പാടാന്‍ ശ്രെമിക്കുക
പാട്ടിന്റെ മൊത്തം വരികള്‍ അടിയില്‍ കൊടുക്കുന്നുണ്ട് അവശ്യമുണ്ടെങ്കിൽ നോക്കാവുന്നതാണ്
നിങ്ങൾ ഒരു നല്ല ഗായികയായി/ഗായകനായി ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️💯💯
നന്ദി...
ചിത്രം : അയാളും ഞാനും തമ്മിൽ
സംഗീതം : ഔസേപ്പച്ചൻ
രചന : വയലാർ ശരത്ചന്ദ്രവർമ്മ
ആലാപനം : നിഖിൽ മാത്യു
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..
നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്..(2)
ഇരുൾ ജീവനെ പൊതിഞ്ഞു..
ചിതൽ പ്രാണനിൽ മേഞ്ഞു..
കിതയ്ക്കുന്നു നീ ശ്വാസമേ..
(അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്)
പിന്നോട്ട് നോക്കാതെ പോകുന്നു നീ..
മറയുന്നു ജീവന്റെ പിറയായ നീ..
അന്നെന്റെ ഉൾചുണ്ടിൽ തേൻതുള്ളി നീ..
ഇനിയെന്റെ ഉൾപൂവിൽ മിഴിനീരു നീ..
എന്തിനു വിതുമ്പലായ് ചേരുന്നു നീ..
പോകൂ വിഷാദരാവേ എൻ നിദ്രയെ-
പുണരാതേ നീ..
(അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്)
പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ..
പതറുന്ന രാഗം നീ എരിവേനലിൽ..
അത്തറായ് നീ പെയ്യും നാൾ ദൂരെയായ്..
നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ..
പൊൻകൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ..
ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ..
നീ എങ്ങോ പോയ്..
(അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്)
ഇരുൾ ജീവനെ പൊതിഞ്ഞു..
ചിതൽ പ്രാണനിൽ മേഞ്ഞു..
കിതയ്ക്കുന്നു നീ ശ്വാസമേ..
(അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്)
Disclaimer : This video is only made for entertainment and educational purposes the credit for this song and lyrics is for the respective owners.
![](https://i.ytimg.com/vi/hzNPzGbNHEk/maxresdefault.jpg)