Lyrics, Music & Orchestration: Fr Lino Puthenveetil
Singer: Aleena
പാപിനിയായ സ്ത്രീയെ വിധിച്ചില്ല
നാഥൻ പ്രിയ നാഥൻ
കുനിഞ്ഞു വിരലാൽ നിലത്തെഴുതിയ നാഥൻ
നൽകിയ സ്നേഹനിയമം
അത് മാതൃകയായ് മറുപടിയായ്
മനസ്സലിഞ്ഞേകിയ മൊഴിയാ
ഞാനും നിന്നെ വിധിക്കില്ല
മോശതൻ നിയമം പടവാളാക്കി
നാഥനെ എതിരേൽക്കാനെത്തി ജനം
നിങ്ങളിൽ പാപമില്ലാത്തവനിവളെ.... ആ...ആ
നിങ്ങളിൽ പാപമില്ലാത്തവനിവളെ
ആദ്യം കല്ലെറിഞ്ഞീടുക
ഞാനും നിന്നെ വിധിക്കില്ല
മുതിർന്നവർ താഴേക്കാളുകളാന്നായി
തലതാഴ്ത്തി മൂകരായകന്നു ദൂരെ
മേലിൽ പാപം ചെയ്യരുതേ... ആ ...ആ
മേലിൽ പാപം ചെയ്യരുതെന്നോതി
നാഥൻ സ്നേഹത്തിൻ മാതൃകയായി
ഞാനും നിന്നെ വിധിക്കില്ല
യോഹന്നാൻ 8 : 1 - 11
ലളിതഗാനം
ഫാ ലിനോ പുത്തൻവീട്ടിൽ
![](https://i.ytimg.com/vi/lIQ6O4wPV54/maxresdefault.jpg)