Song : Kaaveri Theerathe...
Movie : Kaikkudanna Nilaavu [ 1998 ]
Director : Kamal
Lyrics : Gireesh Puthenchery
Music : Kaithapram
Singers : KS Chithra & Chorus
കാവേരീതീരത്തെ കളമെഴുതും മുറ്റത്തെ കല്യാണിത്തൈമുല്ലേ...
കറുകപ്പൂപാടത്തെ കുറുവാലിപ്പൈക്കളേ കസ്തൂരിമാന്‍കുരുന്നേ...
കാണാന്‍ ചേലുള്ള കണ്ണില്‍ മയ്യുള്ള കണ്ണനെ കണ്ടായോ...
അരയാല്‍ച്ചില്ലയിലൂഞ്ഞാലാടുമ്പം മിന്നായം കണ്ടായോ
നീയൊരു മിന്നായം കണ്ടായോ... [ കാവേരീ ]
ഓടപ്പുല്തണ്ടില് മൂളും പാട്ടെങ്ങാന്‍
ദൂരെക്കേട്ടോ ഒന്നാനാം തുമ്പിക്കുറുമ്പേ
ആയപ്പെണ്പ്രാവേ നിന്നോടമ്പാടിക്കണ്ണന്
മെല്ലെ കിന്നാരം കൊഞ്ചിക്കുഴഞ്ഞോ
കനകമാലകള്‍ കാഞ്ചിക്കൈവളയണിയുവാന് ക്ഷണിച്ചോ [ 2 ]
നിറനിലാവിലൊരരിയ രാക്കിളി തനിയെ പാടുന്നോ
നീലയമുനേ നിന്റെ നെഞ്ചില്‍ കുളിരു പടരുന്നോ
കുളിരു പടരുന്നോ [ കാവേരീ ]
ഓളക്കൈ താളം കൊട്ടി താരാട്ടാന്‍
കൈകള്‍ നീട്ടി കാളിന്ദി നിന്നെ വിളിപ്പൂ
മാണിക്യച്ചെപ്പില്‍ നിന്നും മണിമുത്തും-
കൊണ്ടേപോന്നു മാടത്തക്കിളിക്കിടാങ്ങള്
മഞ്ഞിളംവെയില്‍ കാത്തു നില്പ്പൂ മഞ്ഞളാടയുമായ് [ 2 ]
മുടി തലോടി പീലിചാര്ത്താന് മാരിവില്ലൊരുങ്ങി
കൊതിയനുണ്ണും വെണ്ണയാവാന് വെണ്ണിലാവുഞ്ഞു
വെണ്ണിലാവുറഞ്ഞു... [ കാവേരീ ]
Ещё видео!