Music video of "TRAP SUNDHARI" by GWS featuring ThirumaLi and Rakz Radiant
Starring Sherin Kalappila
Music produced by Ashley Milred & Daniel Pearson
Shot & Directed by Yazeen
"TRAP SUNDHARI", single from "Arangettam" Mixtape by GWS
Lyrics
[Hook: GWS]
എന്നിലെ വസന്ത സ്വരങ്ങളിൽ നീ
പുണരുവാൻ എൻ ഓർമ്മകളിൽ വരികിൽ നീ
അതിൽ വരൂ, വരൂ പ്രിയേ നീയെൻ സുന്ദരി
അതിൽ വരൂ, വരൂ പ്രിയേ നീയെൻ സുന്ദരി
[Verse 1: Thirumali]
എന്നിലെ വസന്ത സ്വരങ്ങളിൽ മായാത്ത നിറങ്ങളിൽ ഞാൻ നിന്റെ പേരെഴുതി
ഞാൻ പണ്ട് തൊട്ടേ കുറിച്ച വരികളെ ഇന്നൊന്നു നിനക്കായി വെറുതെ ചേർത്തെഴുതി
ഞാനൊരു കളിപ്പാട്ടം പോലെ എന്നും നിന്നെ ചുറ്റി പറ്റി
നിലയ്ക്കാത്ത ഓർമ്മകൾ അതെന്നും നിന്നെ പറ്റി പെണ്ണെ
പിന്നെ എന്തു പറ്റി എന്ന് ചോദിച്ചപ്പോൾ എനിക്കുത്തരം മുട്ടി, എനിക്കുത്തരം മുട്ടി
എല്ലാരും പറയുന്നു പ്രണയമേ ദുരന്തമേ
നീ വന്നു ചേർന്നാൽ തീരും മനസ്സിന്റെ നിറങ്ങളെ
ഈരേഴു പതിനാലു ലോകങ്ങളും ചുറ്റി വന്ന ശേഷം ഒറ്റ നിമിഷത്തിൽ എല്ലാം ചുട്ടെരിഞ്ഞ പോലെ
കഷ്ടം തന്നെ എന്നും നഷ്ടം രണ്ടു പേർക്ക് മാത്രം
ഇഷ്ടമാണ് പക്ഷെ വ്യക്തമല്ല തീരുമാനം
നാമതു നാമമാത്രം രണ്ടു പേരായി പിരിഞ്ഞിന്നു ഓർമ്മ മാത്രം
പ്രേമ ഗാനം അല്ല ഇത് ശോക ഗാനം
അറിയുക ഈ ജന്മം ഒന്നും മറക്കില്ല
പറയാൻ ഏറെ ഉണ്ട് ഈ പാട്ടിൽ അത് തികയില്ല
വിരഹം പ്രണയം മധുരം എല്ലാം എന്നിൽ നിറച്ചിട്ട് എന്നെന്നേക്കുമായി എന്നിൽ നിന്നകന്നു പോയി നീ
[Hook: GWS]
എന്നിലെ വസന്ത സ്വരങ്ങളിൽ നീ
പുണരുവാൻ എൻ ഓർമ്മകളിൽ വരികിൽ നീ
അതിൽ വരൂ, വരൂ പ്രിയേ നീയെൻ സുന്ദരി
അതിൽ വരൂ, വരൂ പ്രിയേ നീയെൻ സുന്ദരി
[Bridge: GWS]
നിന്റെ മിഴികളിൽ ഞാൻ മറന്നലഞ്ഞു തേടി കറങ്ങി
നീ എൻ മനസ്സിനുള്ളിൽ ഒരു പുതു മഴയായി
എന്നാലും നീ എൻ മനസ്സിൽ ഒരു നൊമ്പരമായി
എന്നാലും നീ എൻ മനസ്സിൽ ഒരു നൊമ്പരമായി
[Verse 2: Rakz Radiant]
നിൻ മുടിയിഴകളിലെയാ മുല്ലപ്പൂ ഗന്ധം
വടിവൊത്ത മേനി, തനി നാടൻ പെണ്ണിൻ ചന്തം
അപ്സരസിനെ പോൽ വന്നു നല്കീ നീയാ സ്പർശം
ഉരുവിട്ടു നീയെൻ നാമം, കേട്ടു ഞാനാ ശബ്ദം
പെണ്ണേ നിന്റെ കവിൾ തടം തഴുകി എൻ വിരലുകൾ
കൈകോർത്തു കടന്നു നാം അതിരുകൾ, മതിലുകൾ
മഴത്തുള്ളികൾ ചുംബിച്ച അടിവയറിൽ ശലഭങ്ങൾ
നിന്റെ ചുണ്ടിൽ ഞാനെഴുതീ കവിതകൾ, yeah
കാലമെനിക്ക് കാത്തുവച്ച പോൽ കടന്നു വന്ന മാലാഖയോ ?
കാലകാലമായുള്ള ബന്ധനത്തിൽ നിന്നുമിത് ശാപമോക്ഷമോ ?
അനുരാഗത്തിൻ ശ്രീരാഗം
കണ്ണിൽ കാമത്തിൻ തീനാളം
കാതിൽ കേൾക്കും പ്രേമഗാനം
ഈ യാമത്തിൽ നീയും ഞാനും മാത്രം
Yeah
[Hook: GWS]
എന്നിലെ വസന്ത സ്വരങ്ങളിൽ നീ
പുണരുവാൻ എൻ ഓർമ്മകളിൽ വരികിൽ നീ
അതിൽ വരൂ, വരൂ പ്രിയേ നീയെൻ സുന്ദരി
അതിൽ വരൂ, വരൂ പ്രിയേ നീയെൻ സുന്ദരി
[Outro: GWS]
എന്നിലെ വസന്ത സ്വരങ്ങളിൽ നീ
പുണരുവാൻ എൻ ഓർമ്മകളിൽ വരികിൽ നീ
Connect with GWS: [ Ссылка ]
Connect with Thirumali: [ Ссылка ]_
Connect with Rakz Radiant: [ Ссылка ]
Connect with Yazeen: [ Ссылка ]
Connect with Ashley Milred: [ Ссылка ]
Connect with Daniel Pearson: [ Ссылка ]_...
Hook Lyrics by Sanjay R J
Special thanks to Chris Abraham, Vidhu Brize, Anjali Divakar
![](https://i.ytimg.com/vi/qR8xp6OHfBo/maxresdefault.jpg)