Song : Kanninila Penkodiye...
Movie : Oru Maravathoor Kanavu [ 1998 ]
Director : Lal Jose
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : Sujatha Mohan, Biju Narayanan & Chorus
കന്നിനിലാ പെണ്കൊടിയേ കണ്ണുകളില്‍ നാണമെന്താണ് ? എന്താണ് ?
കാട്ടുകുയില് പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് ? എന്താണ് ?
എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം
കാടാകെ പാടിനടക്കാന്‍ വയ്യ [ കന്നിനിലാ ]
ചേലൊത്തൊരു പെണ്ണാണേ
ചെമ്മുകിലിന്‍ നിറമാണേ
പയ്യാരം പറയാതെ കള്ളിപ്പെണ്ണേ
കരിമിഴിയില്‍ മയ്യില്ലാ
കൈനിറയെ വളയില്ലാ
കക്കാത്തിപെണ്ണാണേ കിന്നരിയാണേ
പൊള്ളാച്ചി ചന്തയിലെ ചാന്തു തൊടീക്കാം
ചിങ്കാരചിന്തൂര ചിമിഴും നല്‍കാം [ പൊള്ളാച്ചി ]
മുത്തും വേണ്ട മൊരിശ്ശും വേണ്ടാ
നിന്നാണെ നീയാണെന്‍ മുന്തിരി മൊട്ട് [ കന്നിനിലാ ]
വരമഞ്ഞള്‍ക്കുറിവേണം
വൈഡൂര്യപ്പുടവവേണം
ഒരു മിന്നാ പൊന്നിന്റെ താലിതരേണം
തകില് വേണം കുഴല്‍ വേണം
സരിഗമതന്‍ ശ്രുതി വേണം
തിരുമാലിപെണ്ണിന്ന് പൂങ്കല്ല്യാണം
നാലുനില പന്തലിടാന്‍ വാനമ്പാടി
പാല്പ്പായസമുണ്ടാക്കാന് പൈമ്പൂവാലി [ നാലുനില ]
ആളുപിരിഞ്ഞാല്‍ അന്തിയണഞ്ഞാല്‍
നിന്നാണെ നിന്നെ ഞാന്‍ കോരിയെടുക്കും
![](https://i.ytimg.com/vi/rXNYiSkpr9Y/maxresdefault.jpg)