Kunjaade Kurumbanaade ...
Movie Marykkundoru Kunjaadu (2010)
Movie Director Shafi
Lyrics Anil Panachooran
Music Berny Ignatius
Singers Madhu Balakrishnan
കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ
തേടുകയാണോ നിന് കളിമേടു്
ചങ്ങാതിക്കൈ പുല്കാതെ പെരുവഴിയാകും
കുഞ്ഞാടേ നിന് കൂട്ടാവില്ലാ പുലിയൊരുനാളും...
(കുഞ്ഞാടേ.....)
ചിറകിതളൊരു ചതിവല പൂകിയോ
നിറനാളോർത്തിടുന്ന ചിത്രശലഭമേ....
ചിറകിതളൊരു ചതിവല പൂകിയോ
നിറനാളോർത്തിടുന്ന ചിത്രശലഭമേ....
കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ്
ആരവം ഈ വിധം കേണിടുന്നുവോ....
കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ്
ആരവം ഈ വിധം കേണിടുന്നുവോ....
(കുഞ്ഞാടേ.....)
മധുരിമ മഴനനവില്‍ വാര്‍ന്നുവോ
ചിരിനാള് കാത്തിരുന്ന ശംഖുപുഷ്പമേ
മധുരിമ മഴനനവില്‍ വാര്‍ന്നുവോ
ചിരിനാള് കാത്തിരുന്ന ശംഖുപുഷ്പമേ
ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു വാടുന്നു തേന്‍കുരുന്നുകള്‍
ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു വാടുന്നു തേന്‍കുരുന്നുകള്‍
കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ
തേടുകയാണോ നിന് കളിമേടു്
ചങ്ങാതിക്കൈ പുല്കാതെ പെരുവഴിയാകും
കുഞ്ഞാടേ നിന് കൂട്ടാവില്ലാ പുലിയൊരുനാളും...
കുഞ്ഞാടേ നിന് കൂട്ടാവില്ലാ പുലിയൊരുനാളും...
കുഞ്ഞാടേ നിന് കൂട്ടാവില്ലാ പുലിയൊരുനാളും...
![](https://i.ytimg.com/vi/tL_0f1_Gd-U/maxresdefault.jpg)