Film : Aabhijathyam (1971)
Lyrics : P Bhaskaran
Music : A T Ummer
Singer : Dr.K S Chithra
Film Director : A Vincent.
(Orginally Sung by S.Janaki)
മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
കൊരലാരം കെട്ടീ...
ഒഴുകിടുമാറ്റിന്റെ കല്പ്പടവില് ചാരി
ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു
തഴുകിയിരുന്നു...(മഴമുകില്‍...)
കാളിന്ദിപ്പെണ്ണപ്പോള്‍ ഓളക്കൈ നീട്ടി
കേളിക്കായ് കാലില്‍ പിടിച്ചു വലിച്ചു
ആളില്ലാനേരത്തെന്‍ ഗോപാലകൃഷ്ണന്
നീലനിലാവത്ത് നീന്താനിറങ്ങീ നീന്താനിറങ്ങീ...
(മഴമുകില്‍ ...)
കാളിയനപ്പോള്‍ കുതിച്ചുപാഞ്ഞെത്തി
ബാലനാസര്‍പ്പത്തെ ഓലപ്പാമ്പാക്കി
മുപ്പത്തിമുക്കോടി ദേവകളപ്പോള്‍
പുഷ്പങ്ങള്‍ കൊണ്ടൊരു-
പുതുമഴ പെയ്തു പുതുമഴ പെയ്തു...
(മഴമുകില്‍...)
Ещё видео!