നിലമ്പൂർ കാടുകളുടെ വന്യസൗന്ദര്യം ആവാഹിച്ച ജൈവകലവറയായ കരിമ്പുഴ വന്യജീവി സങ്കേതവും, ജൈവവൈവിധ്യങ്ങളുടെ അവസാന വാക്കായ സൈലന്റ് വാലിയും, സന്ധിക്കുന്ന ഒരു ഇടനാഴിയാണ് TK കോളനി പ്രദേശം.
പൂമ്പാറ്റകളുടെയും മിന്നാമിനുങ്ങുകളുടെയും പ്രജനനകാലത്ത് അവയുടെ പ്രയാണവും ഈ ഇടനാഴിയിലൂടെയാണ്.
അതിന് മേലെ, തലപ്പാവായി
തമിഴ്നാട്ടിലെ നീലഗിരി ജില്ലയുടെ കിഴക്കൻ മലനിരകൾ.
അവിടെ ഭവാനി ജലസംഭരണിയുടെ മലമടക്കുകളിൽ നിന്നും ഉത്ഭവിക്കുന്ന
പശ്ചിമഘട്ടത്തിന്റെ മറ്റൊരു തെളിനീരുറ വയാണ് കോട്ടപ്പുഴ.
സൈലന്റ്വാലിയുടെ ബഫർസോണിലൂടെ ചാലിയാറിലേക്ക് ഒഴുകുന്ന കോട്ടപ്പുഴയുടെ ജനവാസ മേഖലയിലേക്കുള്ള പ്രവേശന കവാടമാണ് തൊളപ്പൻ കൈ കോളനി എന്ന TK കോളനിയും പൂന്തോട്ടം കടവും.
ജൈവവൈവിധ്യങ്ങളുടെ മാസ്മരികതയുമായി കോട്ടപ്പുഴ ഈ ഗ്രാമത്തെ അതീവസുന്ദരിയായി പരിരക്ഷിക്കുന്നു.
വനാതിർത്തിയുടെ അവസാന അതിർക്കല്ലിന് സമീപം കോട്ടപ്പുഴയുടെ ഓരത്തു, പ്രകൃതിയോട് ഇഴുകിചേർന്ന് ഒരു സ്നേഹതീരം ഉയർന്നിരിക്കുന്നു.
പ്രായമായവരുടെ കരുതലും, കുട്ടികളുടെ സ്നേഹവായ്പ്പുകളും, യൗവ്വനത്തിന്റെ തീഷ്ണതയും, മാതാപിതാക്കളുടെ സ്നേഹാർദ്രതയും പങ്കുവെയ്ക്കാൻ ഒരു സ്നേഹതീരം.
പാറക്കെട്ടുകളിൽ മുത്തുകൾ വാരിവിതറി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ സമ്മാനിച്ചു കുതിച്ചൊ ഴുകുന്ന കോട്ടപ്പുഴയുടെ ദൃശ്യഭംഗി ആവോളം ആസ്വദിക്കാൻ പാകത്തിലാണ് സ്നേഹതീരത്തെ ഓരോ മുറികളും ഒരുക്കിയിരിക്കുന്നത്.
പുഴയുടെയും പശ്ചിമഘട്ടത്തിന്റെയും ചാരുതയ്ക്ക് ഒട്ടും കോട്ടം തട്ടാതെ, ആധുനിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് സാങ്കേതികത്തികവോടെ, Love Shore നിങ്ങൾക്ക് സ്വാഗതമോതുന്നു. contact : 9526479178
Ещё видео!