ജോസ് പുള്ളിക്കാനം വരികൾ എഴുതി മകൻ Fr. തോമസ് തോപ്പിൽ സംഗീതം കൊടുത്ത അനേകരുടെ ഹൃദയങ്ങളെ സ്പർശിച്ച “ദിവ്യമാം സ്നേഹമേ കാരുണ്യമേ..." എന്ന ആരാധനാഗീതം ഈശോയുടെ സ്വന്തം പാട്ടുകാരി ടീനാ മേരി എബ്രഹാമിന്റെ അനുഗ്രഹീത ശബ്ദത്തിൽ. ദിവ്യകാരുണ്യ ഈശോയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും ഹൃദയങ്ങളെ ഈ ഗാനം സ്പർശിച്ചിരിക്കും; ഉറപ്പ്.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
SONG LYRICS
ദിവ്യമാം സ്നേഹമേ കാരുണ്യമേ
തിരുവോസ്തിരൂപനാമെൻ ഈശോയെ(2)
കനിവാർന്നു നീയെന്നെ നോക്കണേ
കനിവോടെ എന്നെ ഉയർത്തണമേ (2)
CH: പാടിപ്പുകഴ്ത്തിടാം നൽസ്നേഹം നുകർന്നിടാം
ആരാധിക്കാം നാഥനേ (2)
എനിക്കായി മുറിഞ്ഞവൻ നീ
എനിക്കായി പീഡകൾ ഏറ്റവൻ നീ (2)
എന്നെ സ്വീകരിക്കാനായി
തിരുവിലാവിൽ മുറിവേറ്റവൻ നീ(2)
CH: പാടിപ്പുകഴ്ത്തിടാം നൽസ്നേഹം നുകർന്നിടാം
ആരാധിക്കാം നാഥനേ (2)
എനിക്കായി ഉയിർത്തവൻ നീ
എനിക്കായി സൗഖ്യമായവൻ നീ(2)
എന്നിൽ നിറഞ്ഞിടുവാനായി
തിരുവോസ്തിരൂപനായ് മാറുന്നു നീ(2)
ദിവ്യമാം സ്നേഹമേ കാരുണ്യമേ
തിരുവോസ്തിരൂപനാമെൻ ഈശോയെ(2)
കനിവാർന്നു നീയെന്നെ നോക്കണേ
കനിവോടെ എന്നെ ഉയർത്തണമേ (2)
CH: പാടിപ്പുകഴ്ത്തിടാം നൽസ്നേഹം നുകർന്നിടാം
ആരാധിക്കാം നാഥനേ (2)
SONG DETAILS
Lyrics: JOSE PULLIKKANAM
Singer: TEENA MARY ABRAHAM
Music: Fr. THOMAS THOPPIL
Producer: SUNNY PUNNATTUSERIL & HOUSETOP MEDIA
Programming: JICKSON JOSE
Flute: JOSY ALAPPUZHA
Acoustic Guitar: REMIN JOSE
Bass Guitar: JOSSY KOTTAYAM
Strings: COCHIN STRINGS
Chorus: SIJI, MABLE, RINCY
EDIT: UNNI RAMAPURAM
FINAL MIX: JINTO JOHN, GEETHAM DIGITAL, ERNAKULAM.
SHOOT AND EDIT: MARTIN PARACKAN
TIBIN, VINEETH (Footages of the Holy Eucharist)
|| ANTI-PIRACY WARNING ||
This content is copyrighted to Housetop Media. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
![](https://i.ytimg.com/vi/-RlhT1tW_RU/maxresdefault.jpg)