സ്വപ്നങ്ങളും കേള്‍വിയും വേദനയുമെല്ലാം മരവിച്ചിരിക്കുന്നു. പൊടിപിടിച്ച മുഖത്തെ ചോര അവന് കാതടപ്പിക്കുന്ന ബോംബിന്റെ ഒച്ചയില്‍ ശ്രദ്ധിച്ചിരിക്കില്ല. അല്ലെങ്കിലും ചോര കണ്ട് കരയാനുള്ള തിരിച്ചറിന് അവന്റെ പ്രായത്തിനായിട്ടില്ല. സിറിയന്‍ യുദ്ധഭൂമിയുടെ ദാരുണ മുഖമായി മാറിക്കഴിഞ്ഞു ഒംറാന് തക്ദീഷ് എന്ന അഞ്ചുവയസുകാരന്. ശരീരമാകെ ചോരയും പൊടിയും പുരണ്ട് കരയാന്‍ പോലുമറിയാതെയുള്ള ആംബുലന്‍സിലിരിക്കുന്ന ആ കുഞ്ഞുമുഖം ഒരു ജനത നേരിടുന്ന കെടുതിയുടെ നേര്‍ച്ചിത്രമാണ്. സിറിയയിലെ പ്രധാന നഗരമായ അലെപോയില് വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഒംറനെ രക്ഷിച്ചത്. മുടിമുതല്‍ കാല്‍വരെ പൊടിയില്‍ പൊതിഞ്ഞ് ചോരവാര്‍ന്ന് കട്ടപിടിച്ച കുഞ്ഞിന്റെ ദൃശ്യം മെഹമൂദ് റസ്ലന് എന്ന ഫോട്ടോ ജേണലിസ്റ്റാണ് കാമറയില്‍ പകര്‍ത്തിയത്.
Ещё видео!